Kollam

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ വിഷപ്പാമ്പിനെ കണ്ടെത്തി

Please complete the required fields.




കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ വിഷപ്പാമ്പിനെ കണ്ടെത്തി. പുനലൂർ – കൊല്ലം മെമുവിലാണ് ഇന്നലെ രാത്രിയിൽ പാമ്പിനെ കണ്ടത്. സീറ്റിന്റെ അടിയിലേക്ക് കയറാൻ ഒരുങ്ങുന്ന തരത്തിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. പാമ്പിനെ കണ്ടതോടെ യാത്രക്കാർ മാറിനിൽക്കുകയായിരുന്നു.

തുടർന്ന് ട്രെയിൻ കൊല്ലത്ത് എത്തിയപ്പോൾ ഫയർഫോഴ്സ് എത്തി പാമ്പിനെ പിടികൂടി. മാസങ്ങൾക്ക് മുൻപ് പുനലൂർ റെയിൽവേസ്റ്റേഷൻ പരിസരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് പാമ്പുകടി ഏറ്റിട്ടുണ്ട്

Related Articles

Back to top button