
കുന്നമംഗലം : പുതിയ ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് എടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് പിറകോട്ട് ഓടി നടപ്പാതയിലെ കൈവരികളിലും മരത്തിലും ഇടിക്കുകയും ബസ് കാത്തു നിൽക്കുകയായിരുന്ന യാത്രക്കാരന് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കു 2 മണിയോടെ പൂവാട്ടുപറമ്പ് പോകുന്ന മിനി ബസ് ആണ് അപകടത്തിൽ പെട്ടത്.
ബസ് സ്റ്റാൻഡിൽ വടക്കു വശത്ത് കാത്തു നിൽക്കുകയായിരുന്ന യാത്രക്കാർ ഓടി മാറിയതും ബസ് സമീപത്തെ നടപ്പാതയുടെ കൈവരികളിലും മരത്തിലും ഇടിച്ചു നിന്നത് മൂലമാണ് വലിയ ഒരു അപകടം ഒഴിവായത്. പരുക്കേറ്റ യാത്രക്കാരനെ മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





