Kozhikode

കട്ടിപ്പാറയിൽ സംരഭം തുടങ്ങാൻ കോഴ ആവശ്യപ്പെട്ട പഞ്ചായത്ത് മെമ്പർമാരുടെ രാജി ആവശ്യപ്പെട്ട് ഭരണസമിതി യോഗത്തിൽ പ്രതിഷേധം

Please complete the required fields.




താമരശേരി: സംരഭം തുടങ്ങാൻ പ്രവാസിയിൽ നിന്നും വൻ തുക കോഴ കൈപ്പറ്റിയെന്ന ആരോപണം നേരിടുന്ന ഗ്രാമപഞ്ചായത്ത്‌ മെമ്പർമാർ രാജി വയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഇടതുപക്ഷ അംഗങ്ങൾ ബഹളം വച്ചു. പ്രതിഷേധത്തെ തുടർന്ന് മിനുട്ട്സ് ബുക്കുമായി പുറത്തിറങ്ങിയ അംഗങ്ങൾ ഓഫീസിനു മുന്നിൽ ധർണ നടത്തി.

മെമ്പർമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു, മെമ്പർ വിഷ്ണു ചുണ്ടങ്കുഴി അധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ
പി.സി തോമസ്, കെ.കെ അപ്പുക്കുട്ടി, സി.പി നിസാർ, കരീം പുതുപ്പാടി, അനിത രവീന്ദ്രൻ, സീന സുരേഷ്, സുരജ, സൈനബ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button