Kottayam

പ്രാ​ർ​ഥി​ക്കാ​നെ​ത്തി​യ വ​യോ​ധി​ക​യു​ടെ മാ​ല പ​ള്ളി​മു​റ്റ​ത്തു​വെ​ച്ച്​ ക​വ​ർന്നു, ​ പ്രതി അ​റ​സ്റ്റി​ൽ

Please complete the required fields.




കാ​ഞ്ഞി​ര​പ്പ​ള്ളി: പ്രാ​ർ​ഥി​ക്കാ​നെ​ത്തി​യ വ​യോ​ധി​ക​യു​ടെ മാ​ല പ​ള്ളി​മു​റ്റ​ത്തു​വെ​ച്ച്​ ക​വ​ർ​ന്ന​ പ്രതി അ​റ​സ്റ്റി​ൽ.
ചി​റ​ക്ക​ട​വ് പൊ​ൻ​കു​ന്നം ആ​ര്യം​കു​ള​ത്ത് വീ​ട്ടി​ൽ ബാ​ബു സെ​ബാ​സ്റ്റ്യ​നെ​യാ​ണ്​ (54) കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ്​ സം​ഭ​വം. വ​യോ​ധി​ക കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ല്‍ പ​ള്ളി മു​റ്റ​ത്തെ​ത്തി​യ സ​മ​യം മൂ​ന്ന് പ​വ​ന്‍റെ മാ​ല പ​റി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
പ​ണ​യം​വെ​ച്ച സ്വ​ർ​ണം പൊ​ൻ​കു​ന്ന​ത്തെ ക​ട​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ കെ.​ജി. ശ്യാം​കു​മാ​ർ, എ​സ്.​ഐ അ​ഭി​ലാ​ഷ്, സി.​പി.​ഒ​മാ​രാ​യ ശ്രീ​രാ​ജ്, പീ​റ്റ​ര്‍, വി​മ​ൽ, അ​രു​ൺ അ​ശോ​ക് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Articles

Back to top button