Palakkad

കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്ത്, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ

Please complete the required fields.




പാലക്കാട്: കെഎസ്ആര്‍ടിസി ബസിൽ കടത്തിക്കൊണ്ട് വന്ന ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ .
വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത് . കണ്ണൂർ സ്വദേശി സൽമാൻ ഉദ്ദീൻ (23), പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത്ത് ബേര (21) എന്നിവരാണ് പിടിയിലായത്.

വാളയാർ ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ സി ജയചന്ദ്രനും സംഘവും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുജീബ്റോയി എം ആർ, പ്രിവന്റീവ് ഓഫീസർ ജമാലുദ്ദിൻ എം എച്ച്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് എൻ, രതീഷ് പി വി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Related Articles

Back to top button