
മാവൂർ : മാവൂർ പഞ്ചായത്തിലെ ചെറൂപ്പ പൊൻപറക്കുന്നിന് തീപിടിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് തീ പിടിക്കുന്നത്. ശനിയാഴ്ച രാത്രി 7.30 -മണിയോടെ തീ പടരുകയായിരുന്നു. എല്ലാവർഷവും ഇവിടെ തീ പ്പിടിത്തം ഉണ്ടാവാറുണ്ട്.
വെള്ളിമാട്കുന്ന് അഗ്നിശമന നിലയത്തിൽ നിന്ന് ഫയർ ഓഫീസർ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സേനയാണ് തീയണച്ചത്. കുന്നിൻ മുകളിൽ ഉദയവും അസ്തമയവും കാണാൻ പലദിക്കുകളിൽനിന്ന് ഒട്ടേറെ ആളുകളെത്താറുണ്ട്. തീപ്പിടിത്തമുണ്ടായതിന്റെ മറുഭാഗം ജനവാസ മേഖലയുമാണ്.





