
കോട്ടയം: കോട്ടയം മേലുകാവ് സെന്ററിൽ സി.എം.എസ്. സ്കൂളിന് സമീപം കാറിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം.
ആർക്കും പരിക്കില്ല. കാർ പൂർണമായും കത്തിനശിച്ചു. യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മേലുകാവ് -ഇലവീഴാപൂഞ്ചിറ റോഡിലാണ് സംഭവമുണ്ടായത്. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി.





