Kozhikode

കക്കയം അണക്കെട്ടിൽ പരിശോധന നടത്തി

Please complete the required fields.




കക്കയം : കക്കയം ഡാംസൈറ്റ് മേഖലയിൽ വിവിധ വകുപ്പുകളുടെനേതൃത്വത്തിൽ പരിശോധനനടത്തി. പോലീസ്, വനംവകുപ്പ്, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഡാം സുരക്ഷയെ സംബന്ധിച്ച് പരിശോധനനടത്തിയത്. വർഷംതോറും നടത്തിവരാറുള്ള പരിശോധനയുടെ ഭാഗമായാണിത്. പരിശോധന റിപ്പോർട്ട് സർക്കാരിനെ അറിയിക്കും.

പേരാമ്പ്ര ഡി.വൈ.എസ്.പി. കെ.എം. ബിജു, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിമാരായ കെ.കെ. ബിജു, ജോഷിജോസ്, കെ.എസ്.ഇ.ബി.ഇ.ഇ. സലീം, പെരുവണ്ണാമൂഴി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ. പ്രബീഷ്, ഫയർസ്റ്റേഷൻ അസി. ഓഫിസർ പി.സി. പ്രേമൻ ഡാംസേഫ്റ്റി ഉദ്യോഗസ്ഥരായ എം. കൃഷ്ണൻ, കെ.കെ. ശ്രീറാം, എസ്.ഇ. മഞ്ജിത്ത്, വി.എം. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button