Thrissur

കുന്നംകുളത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

Please complete the required fields.




തൃശൂർ : കുന്നംകുളത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ആറു നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം . കുട്ടികളുടെ വസ്ത്രങ്ങളുടെ വിഭാഗത്തിനാണ് തീപിടിച്ചതെന്നാണ് പ്രാഥമികമായ വിവരം.

അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ടു ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button