India
അന്റാർട്ടിക്കയിലെ മഞ്ഞ് ഉരുകിതുടങ്ങിയിട്ടേയുള്ളൂ; ജലനിരപ്പ് ഇനിയും ഉയരും, കേരളത്തെയും ബാധിക്കും

അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നതും ആർട്ടിക്കിലെ കടൽ മഞ്ഞുരുകുന്നതും ഇന്ത്യൻ മൺസൂണിനെയും കാലാവസ്ഥയെയും ബാധിക്കുമെന്ന് ഇന്ത്യയുടെ അന്റാർട്ടിക് പര്യവേക്ഷണങ്ങളുടെ കേന്ദ്രമായ ഗോവയിലെ നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (NCPOR) ഡയറക്ടർ ഡോ.തമ്പാൻ മേലോത്ത്. അന്റാർട്ടിക്കയിലെ മഞ്ഞ് ഉരുകിതുടങ്ങിയിട്ടേയുള്ളൂ. വരുന്ന ദശകങ്ങളിൽ ഇത് ഇനിയും കൂടുമെന്നാണ് സയന്റിഫിക് അലാറം കാണിക്കുന്നത്. ചൂട് കാരണം നിലവിൽ കടൽനിരപ്പ് ഉയരുകയാണ്. ഇതിനോടൊപ്പം മഞ്ഞുരുകിയ ജലം കൂടി ചേരുമ്പോൾ ജലനിരപ്പ് ഇനിയും കൂടുമെന്നും ഇത് കേരളത്തെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.





