Pathanamthitta

മണ്ണുമാന്തിയന്ത്രം കയറ്റിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു

Please complete the required fields.




പത്തനംതിട്ട : മണ്ണുമാന്തിയന്ത്രം കയറ്റിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല. അതുമ്പുംകുളത്ത് ശനിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം.

യന്ത്രം ഉടുമ്പന്നൂർ കൂപ്പിൽ ജോലിക്ക് കൊണ്ടുവന്നതാണ്. തിരികെ കൊണ്ടുപോകും വഴി, ലോറിയുടെ സ്റ്റിയറിങ്ങിനുണ്ടായ തകരാർ കാരണം മറിയുകയായിരുന്നു.

അടിമാലി സ്വദേശിയും ഉടമസ്ഥനുമായ ഷെരീഫ് ആണ് ലോറി ഓടിച്ചത്. എടുത്ത് ചാടിയതിനാൽ അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോന്നി പോലീസ് സ്ഥലത്തെത്തി.

Related Articles

Leave a Reply

Back to top button