Kozhikode

വടകരയിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

Please complete the required fields.




വടകര : മണിയൂരിൽ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. സി പി ഐ എം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കൾക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇവരെ വടകര സഹകരണ ആശുപത്രിൽ പ്രവേശിപ്പിച്ചു.

മണിയൂരിലെ ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ ഭാഗമായാണ് ഇവർക്കെതിരെ ആക്രമണം നടത്തിയത്. അടുത്ത കാലത്തതായി മണിയൂരിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയ സംഘങ്ങൾ പിടിമുറുക്കിയിരുന്നു. യുവാക്കൾക്കിടയിലും ലഹരി ഉപയോഗം വർധിച്ചതോടെയാണ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവർ ഇതിനെതിരായി പ്രവർത്തിച്ചത്.

Related Articles

Leave a Reply

Back to top button