
കൊടുവള്ളി: കൊടുവള്ളിയില്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സൗജന്യ നിയമ സഹായ കേന്ദ്രം ആരംഭിച്ചു. കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ്ബ് ജഡ്ജുമായ എം പി ഷൈജല്‍ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നഗരസഭാ ചെയര്മാന് വെളളറ അബ്ദു അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ എം സുഷിനി, സ്റ്റാന്റിംകമ്മറ്റി ചെയര്മാന്മാരായ വി സിയ്യാലി ഹാജി, എന്‍ കെ അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ എ പി മജീദ് മാസ്റ്റര്‍, ഷരിഫാ കണ്ണാടി പൊയില്‍, സുരേന്ദ്രന്, കെ ശിവദാസന്‍, പി വി ബഷീര്‍, അഷ്റഫ് ബാവ, ഇ ബാലന്, സോജിത്ത്, പാരാ ലീഡല്‍ വളണ്ടിയര്‍ കെ അബ്ദുല്‍ മജീദ്, നഗരസഭ സിക്രട്ടറി സുജിത്ത് എന്നിവര്‍ സംസാരിച്ചു.
സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മാനസിക രോഗികള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, തൊഴിലാളികള്‍, പ്രകൃതിദുരന്തത്തിന് ഇരയായവര്‍, യാചകര്‍ , പോലീസ് കസ്റ്റഡിയില്‍ ഉള്ളവര്‍, വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കുറവുള്ളവര്‍ എന്നിവര്‍ക്കാണ് സൗജന്യ നിയമ സഹായം ലഭിക്കുക. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ നഗരസഭ ഓഫീസിലെ നിയമ സഹായ കേന്ദ്രം പ്രവര്‍ത്തിക്കും.





