
വയനാട്: മീനങ്ങാടി കൃഷ്ണഗിരിയില്‍ കടുവാ ഭീഷണി. കടുവ മൂന്ന് ആടുകളെ കൊന്നു. പകല്‍ സമയം വിദ്യാര്‍ഥികള്‍ കടുവയെ കാണുകയും ചെയ്തു. സമീപമുള്ള വന്‍കിട എസ്റ്റേറ്റുകളിലാണ് കടുവ തമ്പടിക്കുന്നത്.
പകല്‍ സമയത്തു പോലും പുറത്തിറങ്ങാനാവാതെ ഭീതിയിലാണ് നാട്ടുകാര്‍. കൃഷ്ണഗിരി വില്ലേജ് ഓഫീസിനു സമീപമുള്ള ചീരക്കുഴി അസീസിന്റെ മൂന്നു ആടുകളെയാണ് കടുവ കൊന്നത്.





