Kottayam
കോട്ടയത്ത് ഷെൽട്ടർ ഹോമിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ കാണാതായി; അറിഞ്ഞത് വിളിച്ചുണർത്താൻ ചെന്നപ്പോൾ

കോട്ടയം: കോട്ടയം മങ്ങാനത്ത് സ്വകാര്യ ഹോമില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. പോക്‌സോ കേസ് ഇരകളടക്കം ഒന്‍പത് കുട്ടികളെയാണ് കാണാതായത്. മഹിളാ സഖ്യ എന്ന സ്വകാര്യ എന്‍ ജി ഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോം ആണിത്.
ശിശുക്ഷേമ സമിതിക്ക് കീഴിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണര്‍ത്താനായി പോയ സമയത്താണ് കാണാനില്ലെന്ന് മനസിലായത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. ഒന്‍പത് പേരും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നത്.





