Kerala

കേരളത്തിന്റെ കാർഷിക ഉത്പന്നങ്ങൾക്ക് ഇനി ആകർഷകമായ പാക്കിംഗ്

Please complete the required fields.




സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന പ്രാദേശിക ഉത്പന്നങ്ങൾ ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പും മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാ പത്രം ഒപ്പുവച്ചു. ഉത്പന്നങ്ങൾ പാഴായി പോകുന്നത് തടയുന്നതിനോടൊപ്പം കൂടുതൽ കാലയളവിലേക്ക് അവ ലഭ്യമാക്കുന്നതിനും ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും ഭക്ഷ്യ പോഷക സുരക്ഷ ഉറപ്പാക്കുന്നതിനും ഉല്പാദന സംസ്‌കരണ വിപണന മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൂല്യവർദ്ധനവിനും പദ്ധതി സഹായകമാകും.

ധാരണാപത്രം ഒപ്പുവെച്ചതിലൂടെ പാക്കേജിംഗ് മേഖലയിലെ നൂതനരീതികൾ പഠിക്കാനും ടെക്‌നോളജി കൈമാറ്റത്തിനും ഇന്ത്യയിലും വിദേശത്തും വിപണി കണ്ടെത്താൻ സഹായിക്കുന്ന ആധുനിക രീതികൾ കേരളത്തിലെ കൃഷി അനുബന്ധ മേഖലയിലെ സംരംഭകർക്കും കൃഷിക്കൂട്ടങ്ങൾക്കും എഫ്.പി.ഒകൾക്കും ലഭ്യമാകാനും വഴിയൊരുക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് ഡയറക്ടർ ആർ.കെ മിശ്ര, സംസ്ഥാന സർക്കാരിന് വേണ്ടി ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

Related Articles

Leave a Reply

Back to top button