Idukki

വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് സിഗരറ്റ് കൊമ്പന്‍ ചെരിഞ്ഞു

Please complete the required fields.




മൂന്നാര്‍: ഇടുക്കി ബിഎല്‍ റാവില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. ബി എല്‍ റാവിലെ ഏലത്തോട്ടത്തിലാണ് നാട്ടുകാര്‍ സിഗരറ്റ് കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

തോട്ടത്തിന് നടുവിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനില്‍ നിന്നുമാണ് വൈദ്യുത ആഘാതമേറ്റണ് ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധനകള്‍ ആരംഭിച്ചു.

പോസ്റ്റ്മാര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിയ്ക്കും. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണിവിടം. അടുത്ത ദിവസങ്ങളിലായി നാട്ടിലിറങ്ങിയ കാട്ടാന ഇവിടുത്തെ മൂന്ന് വീടുകളാണ് തകര്‍ത്തത്.

Related Articles

Leave a Reply

Back to top button