Kozhikode
കോഴിക്കോട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നും കഞ്ചാവുമായി കണ്ണൂർ സ്വദേശി പിടിയിൽ

കൊയിലാണ്ടി : റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നും കഞ്ചാവുമായി യുവാവ് പിടിയിൽ. ധർമ്മടം മാലൂർ സ്വദേശി ലത നിവാസിൽ റിജുവാണ് പിടിയിലായത്. ഇയാളിൽ നിന്നും 99.39 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. രാത്രി പൊലീസ് പട്രോളിങ്ങിനിടെയായിരുന്നു സംഭവം.
പ്രതിയ്ക്കെതിരെ എൻ.ഡി.പി.എസ് ആക്ടിലെ 20 (ബി) എ പ്രകാരം കേസെടുത്തു. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ ജാമ്യത്തിൽവിട്ടു.





