Kozhikode

താമരശ്ശേരിയിൽ വാഹന അപകടം;ഒരാൾക്ക് പരിക്ക്

Please complete the required fields.




താമരശ്ശേരി: ചെക്ക് പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട വാൻ കാറിലും, പിക്കപ്പിലും ഇടിച്ച് ഒരാൾക്ക് പരിക്ക്. വാനിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ഷൗക്കത്തിനാണ് പരിക്കേറ്റത്.

താമരശ്ശേരി ഭാഗത്ത് നിന്നും അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലും, കാറിന് പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിലും എതിര്‍ ദിശയിലെത്തിയ വാന്‍ ഇടിച്ച ശേഷം റോഡിൽ മറിയുകയായിരുന്നു.

വെെകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം,കാര്‍ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Related Articles

Leave a Reply

Back to top button