
നാദാപുരം: കല്ലാച്ചിയില്‍ തുറന്നിട്ട ഓവുചാലില്‍ വീണ് യുവാവിന് പരിക്ക്. കല്ലാച്ചിയിലെ മീത്തലെ പെരുവണ്ണൂര്‍ നൗഫലിനാണ് (40) പരിക്കേറ്റത്. പരിസരത്തുകൂടി നടക്കുമ്പോള്‍ തുറന്നിട്ട ഓവുചാലില്‍ വീഴുകയായിരുന്നു.
വീഴ്ചയില്‍ ഇടതു കൈക്കും വാരിയെല്ലിനും പരിക്കേറ്റ ഇയാളെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരക്കേറിയ റോഡില്‍ തുറന്നിട്ടിരിക്കുന്ന ഓവുചാല്‍ കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായിരിക്കുകയാണ്.





