Kozhikode

കോഴിക്കോട് നഗരത്തിൽ മോഷ്ടിച്ച സ്‌കൂട്ടറിൽ കറങ്ങി മാലപൊട്ടിച്ചയാൾ അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട്: മോഷ്ടിച്ച സ്‌കൂട്ടറുമായി കറങ്ങി മാല മോഷ്ടിച്ച യുവാവ് പിടിയിൽ. അരീക്കാട് ഉള്ളിശ്ശേരികുന്ന് സ്വദേശി നിവാസ് അലിയെയാണ് (36) അറസ്റ്റ് ചെയ്തത്. ജനുവരി 22-ന് രാവിലെ എട്ടോടെയാണ് സംഭവം. കോംട്രസ്റ്റ് ഹോസ്പിറ്റലിൽനിന്ന് ജോലികഴിഞ്ഞ് വരുകയായിരുന്ന ബിന്ദുവിന്റെ രണ്ടേകാൽ പവൻ വരുന്ന മാല സ്‌കൂട്ടറിൽവന്ന ഇയാൾ പറിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടർ ചിന്താവളപ്പ് റോഡിലെ സ്വകാര്യ ലാബിന്റെ പാർക്കിങ്ങിൽനിന്ന് മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു.

സിറ്റി ക്രൈംസ്‌ക്വാഡും മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് പിടികൂടിയത്. മെഡി. കോളേജ് ഇൻസ്‌പെക്ടർ യു.വി. വിപിൻ, എസ്.ഐ. സുലൈമാൻ, എ.എസ്.ഐ ഷാജു, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ അബ്ദുറഹ്‌മാൻ, ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, ഒ. ദീപക്, പി.പി. ദിവ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button