Kozhikode

നാദാപുരത്തെ സൂപ്പർ മാർക്കറ്റിലെ മോഷണം; ഓടി രക്ഷപ്പെട്ട മോഷ്ടാക്കൾക്കായി വലവിരിച്ച് പൊലീസ്

Please complete the required fields.




നാദാപുരം : ഹെൽമെറ്റ് ധരിച്ച് എത്തിയ മോഷണ സംഘം കടന്ന് കളഞ്ഞത് ബൈക്കിലെന്ന് സൂചന. നാദാപുരത്തെ റൂബിയാൻ സൂപ്പർ മാർക്കറ്റിലെ മോഷണശേഷം ഓടി രക്ഷപ്പെട്ട മോഷ്ടാക്കൾക്കായി വലവിരിച്ച് നാദാപുരം പൊലീസ്. ഇന്നലെ പുലർച്ചെയാണ് നാദാപുരത്ത് സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തി പണവും സാധനസാമഗ്രികളുമായി മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടത്. നാദാപുരം ബസ് സ്റ്റാൻ്റിന് പിന്നിലെ റൂബിയാൻ സുപ്പർ മാർക്കറ്റിലാണ് മോഷണം നടന്നത് .കേഷ് കൗണ്ടറിൽ സൂക്ഷിച്ച 50 ,000 രൂപയും ക്രോക്കറി ,സ്റ്റേഷനറി സാമഗ്രികളും മോഷ്ടാക്കൾ കവർന്നു.

ഞായറാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെ ടൗണിൽ പട്രോളിംഗ് നടത്തുകയായിരുന്ന സി ആർ വി 25 ജീപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ എൻ.പ്രദീപ് കുമാറാണ് കടയ്ക്കകത്ത് വെളിച്ചം കണ്ടത്. പോലീസ് ജീപ്പ് കണ്ടതോടെ മോഷ്ടാക്കൾ കടയിൽ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. സൂപ്പർ മാർക്കറ്റിൻ്റെ പിൻ ഭാഗത്തെ വാതിലിൻ്റെ ഗ്ലാസ് തകർത്താണ് കള്ളൻമാർ അകത്ത് കയറിയത്.

ഹെൽമറ്റ് ധരിച്ച രണ്ട് പേർ കടക്കുള്ളിൽ ക്യാഷ് കൗണ്ടറുകൾ പരിശോധിക്കുന്നതും മറ്റും കടയിലെ സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്. കട ഉടമയുടെ പരാതിയിൽ നാദാപുരം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടൗണിലെ കടകളിലെയും മറ്റും സി സി ടി വി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് പരിശോധനക്കെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ദൻ എ.കെ.ജിജീഷ് പ്രസാദും സംഘവും കടയിൽ പരിശോധന നടത്തി.

Related Articles

Back to top button