Malappuram

തനിക്കുവേണ്ടി കൂടെ നടന്ന് വോട്ടുചോദിച്ച സുഹൃത്തിനോട് നന്ദിപറയാന്‍ കിണറ്റിലിറങ്ങി മുസ്ലിംലീഗ് സ്ഥാനാര്‍ഥി

Please complete the required fields.




മഞ്ചേരി: തനിക്കുവേണ്ടി കൂടെ നടന്ന് വോട്ടുചോദിച്ച ഉറ്റ സുഹൃത്തിന് നന്ദി പറയാൻ കിണറ്റിലിറങ്ങിയ സ്ഥാനാര്‍ഥിയുടെ വീഡിയോ വൈറലായി. പുല്‍പ്പറ്റ പഞ്ചായത്തിലെ നാലാംവാര്‍ഡ് മുത്തനൂര്‍ പൂച്ചേങ്ങലില്‍നിന്ന് മത്സരിച്ച് 163 വോട്ടിനു ജയിച്ച മുസ്ലിംലീഗിലെ എ.ടി. ഉസ്മാനാണ് നന്ദി പ്രകടിപ്പിക്കാന്‍ കിണറ്റിലിറങ്ങിയത്.

ഫലപ്രഖ്യാപനത്തിനുശേഷം വോട്ടര്‍മാരെ കാണാന്‍ വാര്‍ഡിലെത്തിയ ഉസ്മാന്‍ തനിക്കുവേണ്ടി വീടുകള്‍ കയറിയിറങ്ങിയ ഷിഹാബിനെ അന്വേഷിച്ചു. പതിവുപോലെ ഷിഹാബും സഹായിയും കിണര്‍ പണിയെടുക്കുന്നുണ്ടെന്നറിഞ്ഞ ഉസ്മാന്‍ കിണറിനടുത്തെത്തി.എട്ടുകോല്‍ താഴ്ചയിലുള്ള കിണറ്റില്‍ കയറിലൂടെ പിടിച്ചിറങ്ങി ജോലിയിലേര്‍പ്പെട്ടിരുന്ന ഷിഹാബിനെ ആലിംഗനം ചെയ്തു. കയറില്‍ തൂങ്ങി തിരിച്ചുംകയറി. തുടര്‍ന്ന് വാര്‍ഡിലെ വോട്ടര്‍മാരെ അഭിവാദ്യംചെയ്യാനായി പോയി.

Related Articles

Back to top button