Kozhikode

സ്വർണമാല കവർന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ

Please complete the required fields.




കൊയിലാണ്ടി: കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പോകുകയായിരുന്ന സ്ത്രീയുടെ സ്വർണമാല കവർന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ മയ്യിൽ പുത്തൻപുരയിൽ സനിത്ത് (26), കണ്ണൂർ നാറാത്ത് പുലിയുറുമ്പിൽ അതുൽബാബു എന്നിവരാണ് എറണാകുളത്തുനിന്ന് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്

കീഴരിയൂർ സ്വദേശിനി അഞ്ജനയുടെ രണ്ടു പവൻ മാല ഫെബ്രുവരി ഏഴിന് വൈകീട്ട് 5.45ഓടെയാണ് ഇവർ പിടിച്ചുപറിച്ചത്. പിഷാരികാവ് ക്ഷേത്രത്തിൽ തൊഴാൻ പോകുകയായിരുന്നു. കണ്ണൂരിൽനിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതികളെത്തിയത്. നിരീക്ഷണ കാമറ ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സി.ഐ മെൽവിൻ ജോസിൻ്റെ നേതൃത്വത്തിൽ എസ്.ഐ ജിതേഷ്, കരിം, ദിലീപ്, അജിത്ത്, വിജു, ബിനോയി രവി, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button