Kozhikode

വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ സൺഷൈഡ് അടർന്നുവീണ് മൂന്ന് തൊഴിലാളികൾക്ക് പരിക്ക്

Please complete the required fields.




നാദാപുരം: പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ സൺഷൈഡ് അടർന്നുവീണ് തൊഴിലാളികൾക്ക് പരിക്ക്. കക്കംപള്ളിയിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ തൊഴിലാളികളുടെ ദേഹത്തേക്ക് മുൻഭാഗത്തെ സൺഷൈഡ് ഇടിഞ്ഞു പൊളിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. നാണു, സജീവൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ നാദാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാദാപുരത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് സ്ലാബിനടിയിൽ കുടുങ്ങിയ മൂന്നാമത്തെ തൊഴിലാളിയെ പുറത്തെടുത്തത്. ജെ.സി.ബിയുടെ സഹായത്തോടെ സ്ലാബ് മാറ്റുകയായിരുന്നു. അരമണിക്കൂറോളം ഇദ്ദേഹം സ്ലാബിനടിയിൽ കുടുങ്ങി കിടന്നു.റീജ കുന്നുംപുറത്ത് കക്കംവള്ളിയുടെ വീട് കരാർ തൊഴിലാളിയായ ബാബു പൊളിച്ചു മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നാദാപുരത്ത് നിന്നും സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Articles

Leave a Reply

Back to top button