Thiruvananthapuram

കോഴ വാങ്ങി ഹെൽത്ത് കാർഡ് നൽകിയ സംഭവം; ഡോക്ടർക്ക് സസ്പെൻഷൻ

Please complete the required fields.




തിരുവനന്തപുരം : കോഴ വാങ്ങി ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ നടപടി. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് സസ്പെൻഷൻ.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർ എം ഒ ഡോ വി അമിത് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒ 300 രൂപ വാങ്ങി പരിശോധനയില്ലാതെ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുനല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഒമ്പതോളം പരിശോധനകള്‍ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിശേഷം ഡോക്ടര്‍ ഒപ്പിട്ടുനല്‍കിയ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് കിട്ടുക. ഈ സര്‍ട്ടിഫിക്കറ്റാണ് പരിശോധനകൂടാതെ പണം വാങ്ങി ഡോക്ടര്‍മാര്‍ ഒപ്പിട്ടുനല്‍കുന്നത്.

Related Articles

Leave a Reply

Back to top button