
പുൽപള്ളി: കഞ്ചാവുമായി വയോധികൻ പിടിയിൽ. ഇരുളം ചീയമ്പം പള്ളിപ്പടി ഇരുമ്പൂട്ടിൽ മാധവൻ (60) ആണ് അറസ്റ്റിലായിരിക്കുന്നത്. കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂനിറ്റ് ബത്തേരി എക്സൈസ് റേഞ്ച് പാർട്ടിയുമായി പെരിക്കല്ലൂർ- വണ്ടിക്കടവ് തീരദേശ റോഡിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
കൊളവള്ളിയിൽവെച്ച് നടത്തിയ പരിശോധനയിൽ 170 ഗ്രാംകഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്. ഒപ്പം ഇയാൾ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്.





