Kozhikode

സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

Please complete the required fields.




കൊടുവള്ളി : കൊടുവള്ളി നഗരസഭയിൽ നാഷണൽ ആക്‌ഷൻ ഫോർ മെക്കനൈസ്‌ഡ് സാനിറ്റേഷൻ ഇക്കോ സിസ്റ്റം(നമസ്തേ)പദ്ധതി പ്രകാരം സിവിജ്- സെപ്റ്റേജ് തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു വിതരണോദ്ഘാടനം നിർവഹിച്ചു.

മാലിന്യടാങ്കുകളിൽനിന്നും മറ്റും മാലിന്യം ശേഖരിക്കുമ്പോൾ ഉപയോഗിക്കേണ്ട ഗ്ലൗസ്, ഫിൽട്ടർ മാസ്ക്, ഓക്സിജൻ മാസ്ക്‌, ഹെൽമെറ്റ്, സ്യൂട്ട്, കാലിൽ ധരിക്കാനുള്ള ഗംബൂട്ട്, കണ്ണുകൾ സംരക്ഷിക്കുന്നതിനുള്ള ഗോഗിൾസ്, റിഫ്ലക്ടിങ് ജാക്കറ്റ് എന്നിവ അടങ്ങിയതാണ് കിറ്റ്. സ്ഥിരംസമിതി ചെയർപേഴ്സൺമാരായ റംല ഇസ്മായിൽ, ഐഷ ഷഹനിദ, കൗൺസിലർമാർ എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button