Kerala

ഏലൂർ ന​ഗരസഭയിലെ ​ഹരിതകർമ സേനാം​ഗങ്ങൾക്ക് ഇത്തവണയും വമ്പൻ ബോണസ്; കുറഞ്ഞ ബോണസ് 25,000

Please complete the required fields.




ഏലൂർ: ഏലൂർ ന​ഗരസഭയിലെ ​ഹരിതകർമ സേനാം​ഗങ്ങൾക്ക് ഇത്തവണയും വമ്പൻ ബോണസ്.കുറഞ്ഞ ബോണസ് 25,000 രൂപയും കൂടിയ തുക 33,200 രൂപയുമാണ്. വേതനത്തിൽ നിന്നും മാറ്റി വെച്ച തുകയാണ് ബോണസായി നൽകുക. ഏലൂർ ന​ഗരസഭയിൽ 32 പേരാണ് ഹരിത കർമ സേനയിലുളളത്. മാനേജരുൾപ്പെടെയുളള കണക്കാണിത്.

മൂന്ന് ​ഗ്രൂപ്പുകളായാണ് അം​ഗങ്ങൾ പ്രവർത്തിക്കുന്നത്. മൂന്ന് ​ഗ്രൂപ്പുകൾക്കായി, ​ഗം​ഗ, യമുന, കാവേരി എന്നീ പേരുകളാണ് നൽകിയിരിക്കുന്നത്. ഇവരെ നിയന്ത്രിക്കുന്നത് പെരിയാർ എന്ന കൺസോർഷ്യമാണ്.മാസ വരുമാനത്തിൽ നിന്ന് 21,000 രൂപയാണ് അം​ഗങ്ങൾക്ക് നൽകുക. ബാക്കി തുക മാറ്റി വെച്ചാണ് ബോണസായി നൽകുക. ഒരു വർഷമായി സർവീസിലുളള എല്ലാവർക്കും ബോണസ് തുക നൽകും.

Related Articles

Back to top button