Kozhikode
കോഴിക്കോട് നിന്ന് വടകരയ്ക്ക് പോകാനായി സർവീസ് തുടങ്ങി, പിന്നാലെ കെ എസ് ആർ ടി സി ബസിൽ നിന്നും തീയും പുകയും

കോഴിക്കോട് : കോഴിക്കോട് മാവൂർ റോഡിൽ വടകരയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്നും തീയും പുകയും . കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും വടകരയ്ക്ക് പോകാൻ യാത്ര ആരംഭിച്ച ബസിൽ നിന്നുമാണ് തീയും പുകയും ഉയർന്നത്.
യാത്രക്കാരെ പെട്ടന്ന് ഇറക്കി തീ അണച്ചതിനാൽ ദുരന്തം ഒഴിവാഴി . അപകടത്തിൽ ആർക്കും പരിക്കില്ല. ബസിന്റെ എഞ്ചിൻ ഭാഗത്ത് ഉണ്ടായ സാങ്കേതിക തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.





