Kerala

ഫേസ്ബുക്ക് സൗഹൃദം; പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കടത്തികൊണ്ടുപോയ യുവാവ് അറസ്റ്റിൽ

Please complete the required fields.




ഓയൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ കടത്തികൊണ്ടുപോയ സംഭവത്തിൽ യുവാവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൽകര മറയ മുട്ടം കാലി വിലാകത്ത് ഗോകുലാണ് (24) അറസ്റ്റിലായത്. രണ്ടുമാസം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കുട്ടിയെ സ്കൂളിലേക്ക് പോകവെ ഗോകുൽ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോകുകയായിരുന്നു.

പെൺകുട്ടി സ്കൂളിൽ എത്തിയില്ലെന്ന് അധ്യാപകർ രക്ഷാകർത്താക്കളെ ഫോണിൽ വിളിച്ച് അറിയിയിച്ചു. വീട്ടുകാർ കുട്ടിയെ കണാനില്ലെന്ന് പൊലീസിൽ പരാതിയും നൽകി. തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ നാല് മണിയോടെ സ്കൂൾ വിടുന്ന സമയത്ത് കുട്ടി മടങ്ങി എത്തി.

ചോദ്യം ചെയ്തതിൽ നിന്നും ഗോകുലിനെക്കുറിച്ച് വിവരങ്ങൾ മനസിലാക്കിയ പൊലീസ് ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പ്രതിക്കെതിരെ പോക്സോ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഗോകുലിനെ റിമാൻഡ് ചെയ്തു.

Related Articles

Back to top button