Kozhikode

കോൺഗ്രസിൽ തമ്മിലടി ; ഉള്ള്യേരിയിൽ യൂത്ത് നേതാവിനെ പുറത്താക്കി

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് ഉള്ള്യേരിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ ഷമീർ നളന്ദയെ പാർടിയിൽനിന്ന്‌ പുറത്താക്കിയതായാണ്‌ ഡിസിസി പ്രസിഡന്റ്‌ കത്തിലൂടെ അറിയിച്ചത്‌. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിന്റെ ബിജെപിക്കാരുമായുള്ള പങ്ക്‌ കച്ചവടത്തെ ചോദ്യംചെയ്തതിനാണ്‌ പുറത്താക്കിയതെന്ന് ഷമീർ നളന്ദ പറഞ്ഞു.

യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ മകനായിരുന്നു. ബിജെപി അനുഭാവികൾക്ക്‌ മെമ്പർഷിപ്പ് നൽകി വോട്ട് ചെയ്യിപ്പിച്ചിട്ടും മണ്ഡലം പ്രസിഡന്റിന്റെ മകന്‌ ദയനീയമായ തോൽവിയുണ്ടായി.

അനർഹർക്ക്‌ യൂത്ത് കോൺഗ്രസ് മെമ്പർഷിപ്പ്‌ നൽകിയത്‌ താൻ ചോദ്യംചെയ്‌തതാണ്‌ നടപടിക്ക്‌ കാരണമെന്ന്‌ ഷമീർ പറഞ്ഞു.
പാർടിവിരുദ്ധ പ്രവർത്തനം നടത്തിയതിനും ഉള്ള്യേരി പഞ്ചായത്ത് അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലുമാണ്‌ പുറത്താക്കിയതെന്ന് മണ്ഡലം പ്രസിഡന്റ്‌ കെ കെ സുരേഷ് പറഞ്ഞു.

Related Articles

Back to top button