Kozhikode
പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഒരാൾകൂടി അറസ്റ്റിൽ

ഫറോക്ക്: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. നല്ലളം ചാലാട്ടി പി. മുഹമ്മദ് ഷാമിൽ (21) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് ഫറോക്ക് ഭാഗത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.ചാലിയം സ്വദേശികളായ ഒന്നും രണ്ടും പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന് ഫറോക്ക് എ.സി എ.എം. സിദ്ദീഖ്, എസ്.ഐ പി. മുരളി, എ.എസ്.ഐ വി. അരുൺ എന്നിവർ നേതൃത്വം നൽകി.





