
എറണാകുളം : കളമശ്ശേരി സ്ഫോടനത്തിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകോപനത്തിന് വശംവദരാകരുതെന്നും മുഖ്യമന്ത്രി സർവകക്ഷിയോഗത്തിൽ പറഞ്ഞു. ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. രാജീവ് ചന്ദ്രശേഖരനും എം.വി ഗോവിന്ദനും എതിരെ സർവ്വകക്ഷിയോഗത്തിൽ വിമർശനമുയർന്നു.
സമാധാനത്തിന്റെ അന്തരീക്ഷം നിലനിർത്തണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം യോഗത്തിൽ പാസാക്കി. ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവമാണ് കളമശ്ശേരി സ്ഫോടനമെന്നായിരുന്നു എം.വി ഗോവിന്ദൻ്റെ പരാമർശം.





