India

സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന്; പാർലമെന്റിൽ നിയമം പിൻവലിക്കും വരെ സമരം തുടരും

Please complete the required fields.




വിവാദ കാർഷിക നിയമം പിൻവലിച്ച ശേഷമുള്ള സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഗു അതിർത്തിയിൽ. ഭാവി സമര പരിപാടികൾ രൂപീകരിക്കാനായി ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം ചേരുന്നത്. കർഷക സമരങ്ങളിലെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് കേന്ദ്രസർക്കാർ അംഗീകരിച്ചതിന്റെ ആത്മവിശ്വാസത്തിലാകും തുടർ നീക്കം.

കർഷക സമരത്തിനിടെ രക്തസാക്ഷികളായവർക്കും പരുക്കേറ്റവർക്കും നീതി ലഭിക്കണം, മിനിമം താങ്ങു വിലയിൽ നിയമപരമായ ഉറപ്പ്, വൈദ്യതി ബിൽ, ലേബർ കോർട്ട് ബിൽ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സമരം തുടരാനാണ് കർഷക സംഘടനകൾക്ക് ഇടയിലെ ധാരണ.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും തുടർ സമരരീതികളും യോഗത്തിൽ ചർച്ചയാകും. ഇന്നലെ കർഷക സംഘടനകളുടെ കോർ കമ്മിറ്റി യോഗം ചേർന്ന് ഡൽഹി അതിർത്തിയിൽ നടത്തി വരുന്ന സമരം തുടരുമെന്ന് അറിയിച്ചിരുന്നു.

മുന്‍ നിശ്ചയിച്ചത് പ്രകാരം ലഖ്‌നൗവില്‍ മഹാപഞ്ചായത്തും നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് നിശ്ചയിച്ചിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയും മറ്റ് പ്രതിഷേധ റാലികളും തുടരുന്ന കാര്യത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ അന്തിമതീരുമാനമെടുക്കും. താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുക എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം.

കൂടാതെ, സമരത്തിനിടെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ കൂടി അംഗീകരിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് കർഷകരുടെ തീരുമാനം.

Related Articles

Leave a Reply

Back to top button