Thiruvananthapuram

സംസ്ഥാനത്ത് മഴയ്ക്ക് ശമനം, റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ജാഗ്രത തുടരുന്നു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ടായെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് ഇതുവരെ പിൻവലിച്ചിട്ടില്ല. തിരുവനന്തപുരം അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട വള്ളം മുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്

തെക്കൻ കർണാടകയ്ക്ക് മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുകയാണ്. ഇതിന്‍റെ ഫലമായി വെള്ളിയാഴ്ചവരെ അതിശക്തമായോ ശക്തമായോ മഴ തുടരും. മണിക്കൂറിൽ 40 കിലോമീറ്റിനും 50നും കി.മീറ്ററിനും ഇടയിൽ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിനുള്ള വിലക്ക് തുടരും. 

Related Articles

Leave a Reply

Back to top button