Kozhikode

‘മഴ കണ്ടാലല്ല, കനത്താലാണ് അവധി’; കമന്റ് ബോക്സിലെ കുരുന്നുകൾക്ക് കോഴിക്കോട് കളക്ടറുടെ സ്‌നേഹോപദേശം

Please complete the required fields.




കോഴിക്കോട്: മഴക്കാലമായാല്‍ ജില്ലാ കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളിലെ സ്ഥിരം കാഴ്ചയാണ് അവധി ആവശ്യപ്പെട്ടുള്ള കമന്റുകള്‍മഴയുടെ തണുപ്പില്‍ പുതച്ചുമൂടി കിടന്നുറങ്ങാനും വീട്ടുകാര്‍ക്കൊപ്പം ഇരിക്കാനുമെല്ലാമായാണ് കുട്ടികള്‍ ‘അവധി ആവശ്യം’ കളക്ടര്‍മാര്‍ക്ക് മുന്നില്‍ വെക്കുന്നത്.അത്തരത്തില്‍ മഴക്കാലത്ത് സ്‌കൂളില്‍ പോകാതിരിക്കാന്‍ നോക്കുന്ന മടിയന്മാരും മടിച്ചികളുമായ കുട്ടികള്‍ക്ക് സ്‌നേഹോപദേശവുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടറായ സ്‌നേഹില്‍ കുമാര്‍ സിങ്.

മഴക്കാലത്ത് ഏതൊക്കെ സാഹചര്യങ്ങളിലാണ് അവധി പ്രഖ്യാപിക്കുക എന്ന് കളക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിദ്യാര്‍ഥികളോട് വിശദീകരിച്ചു.കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ എപ്പോഴും പ്രാധാന്യം നല്‍കുന്നതെന്നും എന്നാല്‍ അതിനൊപ്പം പരമാവധി അധ്യയനദിനങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവധി രസമാണ്, എന്നാല്‍ പഠനം അതിലേറെ രസമുള്ളതല്ലേ! മഴ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പഠനവും. മഴയോടൊത്ത് ജീവിക്കാന്‍ ശീലിച്ചവരാണ് നമ്മള്‍, മഴയാണ് എന്ന് കരുതി നമ്മള്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ മാറ്റിവെക്കാറില്ലല്ലോ.’ -കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.കമന്റ്‌ ബോക്സിലെ നിങ്ങളുടെ ക്രിയാത്മകത ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് കുട്ടികളോട് പറഞ്ഞ കളക്ടർ, നമ്മുടെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ കൂടുതൽ ആരോഗ്യകരമാക്കേണ്ടതുണ്ട് എന്ന് അവരെ ഓർമ്മിപ്പിച്ചു.

എന്‍.എന്‍. കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയിലെ ‘കാലമിനിയുമുരുളും വിഷു വരും….’ എന്നുതുടങ്ങുന്ന വരികള്‍ക്കൊപ്പം ‘വിദ്യാധനം സര്‍വധനാല്‍ പ്രധാനം’ എന്ന വചനം കൂടി പറഞ്ഞുകൊണ്ടാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Related Articles

Back to top button