Kozhikode

കോഴിക്കോട്ടെ ഫുട്ബാൾ ആരാധകൻ ഓട്ടോ ചന്ദ്രൻ നിര്യാതനായി

Please complete the required fields.




കോഴിക്കോട്​ : കോഴിക്കോട്ടെ ഫുട്ബാൾ ആരാധകൻ ഓട്ടോ ചന്ദ്രൻ നിര്യാതനായി. ഫുട്​ബാൾ ആരാധകരുടെ മനസ്സിൽ ഒളിമങ്ങാത്ത ഓർമകൾ സമ്മാനിച്ചയാളാണ് വിടപറഞ്ഞത്.

കോഴിക്കോട്​ കോർപറേഷൻ സ്​റ്റേഡിയത്തിലെ പ്രാദേശിക, അന്താരാഷ്ട്ര മത്സരങ്ങളിലെല്ലാം കളിക്കാരുടെയും കാണികളുടെയും ഹരമായിരുന്നു മീശക്കാരനായ മീശ ചന്ദ്രൻ എന്ന ഓട്ടോ ചന്ദ്രൻ.

കോഴി​ക്കാട്ട്​ ഫുട്​ബാൾ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. നാഗ്​ജി ഫുട്​ബാൾ തുടങ്ങിയ 1952 മുതൽ ഗാലറിയുടെ ആവേശമായി ചന്ദ്രനുണ്ടായിരുന്നു.തോപ്പയിൽ കടപ്പുറത്തെ വീട്ടിൽ ഫുട്​ബാളിന്‍റെ ചരിത്രമറിയാൻ മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ സന്ദർശകരായിരുന്നു.

Related Articles

Leave a Reply

Back to top button