
വയനാട് : വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എഎസ്ഐയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എഎസ്ഐ ടി ജി ബാബുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷയാണ് കൽപ്പറ്റ പോക്സോ കോടതി തള്ളിയത്.
പെൺകുട്ടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ പ്രതി ടി ജി ബാബു ഒളിവിൽ പോയി. അറസ്റ്റ് വൈകിപ്പിച്ചതിലൂടെ അമ്പലവയല്‍ എഎസ്ഐയ്ക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയെന്ന് ആരോപണം ഉയര്‍ന്നു.
അറസ്റ്റ് വൈകുന്നതിൽ അതൃപ്തിയുമായി അതിജീവിതയുടെ കുടുംബവും വിവധ ആദിവാസി സംഘടനകളും രംഗത്തെത്തിയിരുന്നു. ഊട്ടിയിൽ തെളിവെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ സോബിൻ, സിപിഒ പ്രജിഷ എന്നിവർക്കെതിരെ നടപടിയുണ്ടായിട്ടില്ല.





