Kozhikode

നാദാപുരത്ത് അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം; അയൽവാസി പൊലീസ് കസ്റ്റഡിയിൽ

Please complete the required fields.




കോഴിക്കോട് : അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം. അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം ചെക്യാട് പഞ്ചായത്തിലെ നെല്ലിക്കാപ്പറമ്പിൽ അംഗനവാടി കുട്ടികളെ അടക്കം രണ്ട് പേരെ ലൈംഗീകമായി ഉപദ്രവിച്ചെന്ന കേസിൽ അയൽ വാസിയായ അൻപത്കാരനെ വളയം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

രക്ഷിതാക്കൾ വോട്ട് ചെയ്യാൻ പോയ സമയത്തും വിഷു ദിവസവും കുട്ടികളെ വീട്ടിൽവെച്ച് ലൈംഗീകമായി ഉപദ്രവിച്ചെന്നാണ് പരാതി. അഞ്ച് വയസിൽ താഴെയുള്ളതാണ് രണ്ട് കുട്ടികളും. അംഗനവാടി ജീവനക്കാർ, ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ മൊഴി രേഖപ്പെടുത്തിയ ശേഷം നാദാപുരം ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.

ഇന്നലെ രാത്രിയാണ് വളയം പൊലീസ് ഇയാളെ വളയം ഗവണ്മെന്റ് ആശുപത്രി റോഡിൽ വെച്ച് കസ്റ്റഡിയിൽ എടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കും.

Related Articles

Back to top button