Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 5445 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 43,560 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4508 രൂപയാണ്. ശനിയാഴ്ച സ്വർണവിലയിൽ ചെറിയ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.

ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5455 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് വില 43640 രൂപയുമായിരുന്നു. ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു.

ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

Related Articles

Leave a Reply

Back to top button