
പട്ടാമ്പി: പ്ലസ് ടു പരീക്ഷയുടെ ഹാൾ ടിക്കറ്റ് വാങ്ങാൻ സ്കൂളിലേക്ക് പോയി മടങ്ങിവരുമ്പോൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. പെരുമുടിയൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ആഷിഫ് (17) ആണ് മരിച്ചത്.
പട്ടാമ്പി ഓങ്ങല്ലൂരിനടുത്ത് വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു സംഭവം. സഹോദരനൊപ്പം സ്കൂളിലെത്തി ഹാൾ ടിക്കറ്റ് വാങ്ങി തിരികെ വരുമ്പോൾ റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പ്രദേശത്ത് മുമ്പും അപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.





