
ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന് ജയം. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചാണ് വിജയം. വിന്‍ഡീസ് താരം ഷിംറോണ്‍ ഹിറ്റ്മയറാണ് കളിയിലെ താരം. ഹിറ്റ്മയറുടെ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. ലഖ്നൗ 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി.





