Kozhikode
സംസ്ഥാന പാതിയില്‍ താമരശ്ശേരിക്ക് സമീപം അവേലത്ത് സ്വകാര്യ ബസ്സ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു

താമരശ്ശേരി: സംസ്ഥാന പാതിയില്‍ താമരശ്ശേരിക്ക് സമീപം അവേലത്ത് സ്വകാര്യ ബസ്സ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. കൊയിലാണ്ടി താമരശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ കെ ബസ്സാണ് അപകടത്തില്‍ പെട്ടത്.
മറ്റൊരു വാഹനത്തെ മറികടന്ന് തെറ്റായ ദിശയില്‍ പ്രവേശിച്ച പാര്‍സല്‍ വാഹനത്തെ വെട്ടിക്കുന്നതിനിടെ ബസ്സ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബസ്സിലെ ഏതാനും യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. എച് ടി വൈദ്യുതി ലൈന്‍ കടന്നു പോകുന്ന ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നതിനാല്‍ പ്രദേശത്തെ വൈദ്യുതി ബന്ധം നിലച്ചു.





