Kozhikode

ജി​ഷ്​​ണു​വി​ന്‍റെ മ​ര​ണ​കാ​ര​ണം ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണെ​ന്ന്​ ​പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

Please complete the required fields.




കോ​ഴി​ക്കോ​ട്​: ചെ​റു​വ​ണ്ണൂ​രി​ല്‍ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച ജി​ഷ്​​ണു​വി​ന്‍റെ (28) മ​ര​ണ​കാ​ര​ണം ത​ല​ക്ക്​ പി​റ​കി​ല്‍ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണെ​ന്ന്​ ​പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. വ​ല​തു വാ​രി​യെ​ല്ല്​ പൊ​ട്ടി ശ്വാ​സ​കോ​ശ​ത്തി​ന്​ കേ​ടു​പാ​ട്​ സം​ഭ​വി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ചെ​റു​തും വ​ലു​തു​മാ​യ 11 മു​റി​വു​ക​ളാ​ണ്​ ജി​ഷ്ണു​വി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ക​ണ്ടെ​ത്താ​നാ​യ​ത്. വ​യ​റ്റി​ല്‍​നി​ന്ന്​ ല​ഭി​ച്ച ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. മ​തി​ലി​ന്​ മു​ക​ളി​ല്‍​നി​ന്ന്​ അ​ബ​ദ്ധ​ത്തി​ല്‍ താ​ഴെ വീ​ണു​ള്ള പ​രി​ക്കാ​ണ്​ എ​ന്നാ​ണ്​ നി​ഗ​മ​നം. യാ​ദൃ​ച്ഛി​ക​മാ​യി വീഴുമ്പോൾ ഉണ്ടാകാവുന്ന പ​രി​ക്കാ​ണ്​ ശ​രീ​ര​ത്തി​ല്‍ ഉ​ള്ള​ത്.

2022 ഏ​പ്രി​ല്‍ 26ന്​ ​രാ​ത്രി​യാ​യി​രു​ന്നു ബി.​സി റോ​ഡി​ല്‍ നാ​റ​ണ​ത്ത്​ വീ​ട്ടി​ല്‍ ജി​ഷ്ണു​വി​നെ വീ​ടി​ന​ടു​ത്ത്​ വ​ഴി​യ​രി​കി​ല്‍ ഗു​രു​ത​ര നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ​യ​നാ​ട്ടി​ലെ ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​ലീ​സ്​ വീ​ട്ടി​ല്‍ അ​ന്വേ​ഷി​ച്ചെ​ത്തി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ യു​വാ​വി​നെ പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ക​ണ്ട​ത്. പി​ന്നീ​ട്​ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ മ​രി​ച്ച​താ​യി സ്​​ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ മ​ര്‍​ദ​ന​മേ​റ്റാ​ണ്​ ജി​ഷ്ണു മ​രി​ച്ച​തെ​ന്ന്​ സം​ശ​യ​മു​യ​ര്‍​ന്നി​രു​ന്നു. മ​ര​ണ​ത്തി​ല്‍ കു​ടും​ബം സം​ശ​യം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ കേ​സ്​ അ​ന്വേ​ഷി​ക്കാ​ന്‍ കോ​ഴി​​ക്കോ​ട്​ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ ക്രൈം ​ബ്രാ​ഞ്ചി​നെ ഏ​ല്‍​പി​ച്ചു. ക്രൈം​ബ്രാ​ഞ്ച്​ എ.​സി.​പി അ​നി​ല്‍ ശ്രീ​നി​വാ​സാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related Articles

Leave a Reply

Back to top button