India

ആറാം നിലയിൽ നിന്ന് കുഞ്ഞുമായി താഴേക്ക് ചാടിയ യുവതി മരിച്ചു, കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

Please complete the required fields.




ഹൈദരാബാദ് : ഹൈദരാബാദിലെ മിയാപൂരിൽ അപാർട്മെന്റിന്റെ ആറാം നിലയിൽ നിന്ന് കുഞ്ഞുമായി താഴേക്ക് ചാടിയ യുവതി മരിച്ചു. കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശ് സ്വദേശിയായ 37 വയസ്സുകാരി ഇഷ സാഹുവാണ് മരിച്ചത്.

വെള്ളിയാഴ്ചയാണ് സംഭവം. ആറുമാസം പ്രായമുള്ള മകളെ കൈകളിൽ എടുത്തുകൊണ്ടാണ് ഇഷ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ യുവതി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.താഴേക്ക് വീഴുന്നതിനിടെ ഒരു സുരക്ഷാ വേലിയിൽ കുഞ്ഞ് തട്ടി. അതിനാൽ താഴേക്ക് പതിച്ചതിന്റെ ആഘാതം കുറവായിരുന്നു. നിലത്ത് വീണപ്പോൾ തന്നെ കുഞ്ഞിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ പറഞ്ഞു.

മധ്യപ്രദേശ് സ്വദേശിനിയായ ഇഷ സാഹു ഭർത്താവിനും മക്കൾക്കുമൊപ്പമാണ് താമസം. യുവതിക്ക് പ്രസവാനന്തര വിഷാദമുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഏതാനും മാസങ്ങളായി ഉറക്കക്കുറവ്, ഉത്കണ്ഠ, എന്നിവയുണ്ടായിരുന്നെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ മരണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button