
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ കിടപ്പുരോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിലുള്ള ബാലരാമപുരം സ്വദേശി സുധീർ ആണ് അറസ്റ്റിലായത്.
അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഇയാൾ പൊട്ടിക്കരഞ്ഞു. റസിഡന്റ് ഡോക്ടർമാരെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ചികിത്സ സംബന്ധിച്ച തർക്കത്തെ തുടർന്ന് ഡോക്ടർമാരെ സുധീർ ഷർട്ടിൽ പിടിച്ച് തള്ളിയെന്നാണ് പരാതി.





