Palakkad

വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ

Please complete the required fields.




പാലക്കാട് : വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. പാലക്കാട് പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജിനെയാണ് (21) കസബ പൊലീസ് അറസ്റ്റ് ചെയ്‌തത്.

ക്രിസ്മസ്- പുതുവത്സര ഡ്രൈവിന്റെ ഭാഗമായി പാലക്കാട് എ.എസ്.പി എ. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, സബ് ഇൻസ്പെക്ടർ എം. ഉദയകുമാർ, അസി. സബ് ഇൻസ്പെക്ടർമാരായ ടി.എ. ഷാഹുൽ ഹമീദ്, രമേഷ് എന്നിവരുടെ നേതൃത്വത്തിൽ പുതുശ്ശേരി കാളാണ്ടിത്തറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

പൂച്ചെടികളുടെ മറവിലാണ് കഞ്ചാവ് ചെടി നട്ട് പിടിപ്പിച്ചിരുന്നത്.കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അശ്വിൻ രാജ് മുമ്പും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button