Thiruvananthapuram

കുറഞ്ഞും കൂടിയും ചാഞ്ചാടി സ്വർണവില; ഇന്നത്തെ വില അറിയാം

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ ഒരാഴ്ചത്തെ വില വർധനയ്ക്ക് ശേഷം ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 70 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38200 രൂപയാണ്. ഇന്നലെ 200 രൂപയുടെ  ഇടിവ് സംഭവിച്ചിരുന്നു. മെയ് ആദ്യവാരത്തിൽ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില മെയ് പകുതിയായപ്പോൾ ഉയർന്ന് തുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കിടയിൽ 1320 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. 

സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4775  രൂപയാണ്. 10 രൂപയുടെ വർധനവാണ് 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഉണ്ടായത്.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3945 രൂപയാണ്. 5 രൂപയുടെ വർധനവാണ് ഉണ്ടായത്.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്.  925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

Related Articles

Leave a Reply

Back to top button