Thiruvananthapuram

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും; കെ.സുധാകരൻ ചുമതലയേറ്റു

Please complete the required fields.




തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. രാവിലെ 10.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലെത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. ചുമതല ഏറ്റെടുക്കും മുൻപ് മുതിർന്ന കോൺ‌ഗ്രസ് നേതാവ് എ.കെ.ആന്റണിയെ അദ്ദേഹം വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർഥിയാകേണ്ടി വന്നതിനെ തുടർന്നാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും തൽക്കാലത്തേക്ക് മാറിനിന്നത്.

താൽക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസൻ‌ തിരഞ്ഞെടുപ്പിനു ശേഷവും ചുമതലയിൽ നിന്നും ഒഴിയാത്തത് വിവാദങ്ങൾക്കു വഴിയൊരുക്കിയിരുന്നു. ഇതിനുപിന്നാലെ ഹൈക്കമാൻഡ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

Related Articles

Back to top button